ഉപലോകായുക്തയായി മുൻ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് നാളെ സത്യപ്രതിജ്ഞ ചെയ്യും

ഉപലോകായുക്തയായി മുൻ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്നു.

രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സത്യവാചകം ചൊല്ലി കൊടുക്കും.

ബഹു: മുഖ്യമന്ത്രിയും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും എറണാകുളം ജില്ലയിലെ മുളവുകാട് ദ്വീപിലെ പൊന്നാരിമംഗലത്ത് 1954ൽ ജനിച്ച ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് , എറണാകുളം ലോ കോളെജിൽ നിന്നും നിയമ ബിരുദം നേടിയ ശേഷം, 1995 ൽ നേരിട്ടുള്ള നിയമനത്തിലൂടെ ജില്ലാ ജഡ്ജിയായ ഇദ്ദേഹം 2012 ൽ അദ്ദേഹം കേരള ഹൈക്കോടതിൽ ജഡ്ജിയായി നിയമിതനായി.

പിന്നീട് ഡൽഹിയിലെ ആർമ്ഡ് ഫോഴ്സസ് ട്രൈബ്യണൽ പ്രിൻസിപ്പൽ ബെഞ്ചിൽ ജുഡീഷ്യൽ മെംബറായി നിയമിതനായ അദ്ദേഹം ആ സ്ഥാനത്ത് പ്രവർത്തിച്ച് വരികെയാണ് ഉപലോകായുക്തയായുള്ള ഇപ്പോഴത്തെ നിയമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News