സ്കൂൾ ജീവിതത്തിന്റെ മനോഹാരിതയും , പ്രണയത്തിന്റെ മധുരവും വിങ്ങലും നിറഞ്ഞ ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകാൻ ഒരു മലയാള സിനിമ കൂടി എത്തുന്നു. വിവേക് ആര്യൻ സംവിധാനം നിർവഹിച്ച “ഓർമ്മയിൽ ഒരു ശിശിരം” പ്രദർശനത്തിനൊരുങ്ങുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി മികച്ച പ്രതികരണം സമൂഹ മാധ്യമങ്ങളിൽ നേടുന്നുണ്ട്. സ്കൂൾ ജീവിതവും , പ്രണയവും , കുടുംബ ബന്ധവുമെല്ലാമാണ് ട്രെയിലറിൽ ആവിഷ്കരിച്ചിരിക്കുന്നത്.

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദീപക് പറമ്പോൾ ആണ് നായകൻ. അലൻസിയർ, പാർവതി ടി, സുധീർ കരമന, ബേസിൽ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ എന്നിവരാണ് മറ്റു താരങ്ങൾ.

ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ‘സൈറ ബാനു’, ‘സൺ‌ഡേ ഹോളിഡേ’, ‘ബി ടെക്ക്’ എന്നീ ചിത്രങ്ങൾ നിർമ്മിച്ച മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന ഓർമ്മയിൽ ഒരു ശിശിരത്തിന്റെ രചന വിഷ്ണു രാജാണ്. രഞ്ജിന്‍ രാജാണ് സംഗീതം നിർവഹിച്ചിരിക്കുന്നു. ചിത്രം മേയിൽ പ്രദർശനത്തിനെത്തും.