തൃശൂർ കലക്ടർ അനുപമക്കെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം

തൃശൂർ ജില്ലാ കലക്ടർ ടി.വി അനുപമക്കെതിരെ സംഘ പരിവാറിന്റെ സൈബർ ആക്രമണം.

തൂശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി നടത്തിയ വർഗ്ഗീയ പരാമർശത്തിൽ വിശദീകരണം തേടിയ കലക്ടറുടെ ൽനടപടിയാണ് സംഘപരിവാർ പ്രവർത്തകരെ പ്രകോപിതരാക്കിയത്.

കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ ഉപയോഗിച്ചാണ് കലക്ടർക്കെതിരെ സംഘപരിവാർ സൈബർ ആക്രമണം അഴിച്ച് വിട്ടിരിക്കുന്നത്.

സ്ത്രീത്വത്തെ പോലും അപമാനിക്കും വിധം സൈബർ ആക്രമണം നടത്തിയവർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധങ്ങളും ശക്തമാണ്.

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ആക്രമണ വാസനയുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിൽ ഉൾപ്പെടുത്തുന്നത്ത് സംബന്ധിച്ച് ചർച്ചകൾ നടന്ന് വരുന്നതിനിടെ ആ വിഷയം പരമാർശിച്ചും സംഘ പരിവാർ പ്രവർത്തകർ തെറി വിളി പോസ്റ്റുകൾ ഇടുന്നുണ്ട്.

5 Attachments

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here