എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകരാറില്‍ രണ്ടാം ദിനവും സര്‍വീസ് വൈകി

സെര്‍വര്‍ തകരാര്‍ കാരണം എയര്‍ ഇന്ത്യയുടെ സര്‍വ്വീസുകള്‍ രണ്ടാം ദിവസവും പൂര്‍ണമായി പരിഹരിക്കാനായില്ല. ഇന്ന് രാവിലെ വരെ 137 സര്‍വ്വീസുകള്‍ രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വൈകിയാണ് പുറപ്പെട്ടത്.

നാളെ വൈകുന്നേരത്തോടെ സര്‍വ്വീസുകള്‍ സാധാരണ നിലയിലാവുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നര മുതല്‍ ആരംഭിച്ച സെര്‍വര്‍ തകരാര്‍ ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു.

സെര്‍വര്‍ തകരാറായതോടെ ബോര്‍ഡിങ് പാസ് നല്‍കാനാവാത്തതിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങുകയായിരുന്നു. രാജ്യാന്തര ഐടി സേവനദാതാക്കളായ സിതയാണ് എയര്‍ ഇന്ത്യക്ക് സാങ്കേതിക സഹായം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News