
മോദിയുടെ സ്ത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന ഭൂമി തട്ടിയെടുത്തതെന്ന് ആരോപണം .ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മോദി സര്‍ക്കാര്‍ ഭൂമി പതിച്ചെടുത്തെന്നാണ് ആരോപണം.
എന്നാല്‍ 2012ലെയും, 2014ലെയും സത്യവാങ്മൂലത്തില്‍ ഈ ഭൂമിയെകുറിച്ച് പരാമര്‍ശിച്ചിട്ടില്ല.കാരവാന്‍ മാഗസിനാണ് വാര്‍ത്ത പുറത്ത് കൊണ്ട്‌വന്നത്
ഗാന്ധിനഗറിലെ 411ാംനമ്പര്‍ പ്ലോട്ടിനെ കുറിച്ച് ഏറെ വിവാദങ്ങളാണ് ഉണ്ടായത്. 2000ത്തിന് ശേഷം സര്‍ക്കാര്‍ ഭൂമി ആര്‍ക്കും പതിച്ച് നല്‍കിയിട്ടില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി അന്ന് സുപ്രീംകോടതിയില്‍ ഹാജരായ ബിജെപി നേതാവും അഭിഭാഷകയുമായ മീനാക്ഷി ലേഖി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
എന്നാല്‍ പിന്നീട് വിവരാവകാശ നിയമപ്രകാരം 2002ല്‍ മോദി ഭൂമി വാങ്ങിയെന്ന് സമ്മതിച്ചു. അന്ന് 1.3ലക്ഷം രൂപയ്ക്കാണ് മോദി ഭൂമി വാങ്ങിയത്.
2007ല്‍ നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ ഗാന്ധിനഗറിലെ 411ാം നമ്പര്‍ ഭൂമിയുടെ മുഴുവന്‍ ഉടമസ്ഥാവകാശവും തന്റെ പേരിലാണെന്ന് മോദി പരാമര്‍ശിക്കുന്നുണ്ട്.
2012ലെയും 2014ലെയും സത്യവാങ്മൂലത്തില്‍ ഈ ഭൂമിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ 401ാം നമ്പര്‍ പ്ലോട്ടിന്റെ നാലില്‍ ഒരുഭാഗം തന്റെ പേരിലാണെന്ന് മോദി പറയുന്നുണ്ട്.
ഇതിന്റെ യഥാന്‍ത്ഥ സര്‍വേ നമ്പര്‍ 411ആണെന്നും, പ്ലോട്ടുകള്‍ യോജിപ്പിച്ച് കഴിഞ്ഞാണ് സര്‍വേ നമ്പര്‍ 401 ആയതെന്നുമാണ് മോദിയുടെ വാദം.
എന്നാല്‍ സര്‍വേ നമ്പര്‍ 401ലുള്ള ഭൂമിയെ കുറിച്ച് ഒരു രേഖകളും ഇല്ലെന്നും റവന്യൂ വകുപ്പിന്റെ കൈയില്‍പ്പോലും ഇതിനെപ്പറ്റിയുള്ള രേഖകള്‍ ഇല്ലെന്നും കാരവാന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതോടെപ്പം അന്ന് ഭൂമിയുടെ നാല് ഉടമസ്ഥരില്‍ ഒരാളായിരുന്ന അരുണ്‍ജെയ്റ്റി ഭൂമിയുടെ മുഴുവന്‍ ഉടമസ്ഥാവകാശവും തന്റെ പേരില്‍ ആണെന്ന് സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ഭൂമിയുടെ മുഴിവന്‍ ഉടമസ്ഥാവകാശവും തനിക്കാണെന്ന് മോദി വ്യക്തമാക്കുന്നത്.
1.19 കോടി രൂപയാണ് ഊൂമിയുടെ ഇപ്പോഴത്തെ വില. അതേസമയം ഭൂമിയുടെം യഥാര്‍ത്ഥ ഉടമസ്ഥന്‍ 2007ല്‍ കൊല്ലപ്പെട്ടതും ദുരൂദമാണ്.
ഇതോടെയാണ് സര്‍ക്കാര്‍ ഭൂമി മോദി ചുളുവിലയ്ക്ക് സ്വന്തം പേരില്‍ പതിച്ചെടുത്തെന്ന ആരോപണം ശക്തമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here