
തൃശൂർ ജില്ലയിൽ ഗുണ്ടാ മാഫിയകൾക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമ്പോഴും കടങ്ങോട് മേഖലയിൽ ഗുണ്ടാവിളയാട്ടവും വീടുകൾ കേന്ദ്രീകരിച്ചുള്ള മദ്യവിൽപനയും തുടരുകയാണ്.
തൃശൂർ മുണ്ടൂരിലെ ഇരട്ടക്കൊലപാതകത്തോടെയാണ് ജില്ലയിൽ പോലീസ് ഗുണ്ടാ വേട്ട ശക്തമാക്കിയത്.
നിരവധി പേർക്കെതിരെ നടപടി സ്വീകരിക്കാനായെങ്കിലും പൊതുവെ സമാധാനാന്തരീക്ഷം നിലനിന്നിരുന്ന കടങ്ങോട് മേഖലയിൽ സംഘർഷം സൃഷ്ടിക്കാൻ ബോധ പൂർവ്വം ചിലർ നടത്തുന്ന ശ്രമം നാട്ടുകാർക്ക് തലവേദനയാകുന്നു.
കഴിഞ്ഞ ദിവസം കടങ്ങോട് പാറപ്പുറത്ത് തോട്ടുങ്ങപ്പീടികയിൽ ബഷീറിന്റെ കൃഷിസ്ഥലത്തെ കവുങ്ങും, വാഴകളും പറിച്ചെടുത്ത് പൊട്ടക്കിണറ്റിൽ നിക്ഷേപിച്ചിരുന്നു.
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് പേരാണ് കൃത്യം നിർവ്വഹിച്ചത്.
25 കവുങ്ങിൻ തൈകളും മുപ്പതോളം വാഴകളുമാണ് പറിച്ചെടുത്ത് കിണറ്റിൽ നിക്ഷേപിച്ചത്.
ഒരു മാസം മുൻപ് സിപിഐ(എം) പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികളായ ആര്‍എസ്എസ് പ്രവർത്തകർ ഒളിവിലാണ് എന്ന് പോലീസ് പറയുമ്പോഴും ഇവർ പ്രദേശത്ത് സജീവമാണെന്ന് നാട്ടുകാർ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here