അസറ്റ് ഹോംസിന്റെ 58-ാമത് പദ്ധതി; അസറ്റ് കാന്‍വാസ് ഉടമകള്‍ക്ക് കൈമാറി

കൊച്ചി മരടിൽ നിര്‍മാണം പൂര്‍ത്തിയായ അസറ്റ് ഹോംസിന്റെ 58-ാമത് പദ്ധതി അസറ്റ് കാന്‍വാസ് ഉടമകള്‍ക്ക് കൈമാറി.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡര്‍ ആശാ ശരത് ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി നഗരഹൃദയമായ എംജി റോഡില്‍ നിര്‍മാണമാരംഭിച്ച അസറ്റ് മൂണ്‍ ഗ്രേസിന്റെ അവതരണവും ചടങ്ങില്‍ നടന്നു.

അത്യാധുനിക ആഡംബര സൗകര്യങ്ങളോട് കൂടിയ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്‌മെന്റ് പദ്ധതിയാകും അസറ്റ് മൂണ്‍ ഗ്രേസെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു.

അസറ്റ് ഹോംസിന്റെ നിര്‍മാണ നിലവാരം കണ്ടറിയുന്നതിനുള്ള സൈറ്റ് എക്‌സ്‌പോ ഏപ്രില്‍ 27 മുതല്‍ മെയ് 5 വരെ കൊച്ചി മരടിലുള്ള അസറ്റ് കാന്‍വാസില്‍ നടക്കുമെന്നും അദ്ദേഹം ചടങ്ങിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here