തലശ്ശേരി പയ്യാമ്പലം ബീച്ചില്‍ യുവതിക്ക് നേരെ യുവാക്കളുടെ സദാചാര ആക്രമണം. രണ്ട് പേര്‍ പിടിയില്‍. ബീച്ചില്‍ വെച്ച് കമന്റടിച്ചതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഇടത് കയ്യൊടിഞ്ഞു.ഇന്നലെ വൈകീട്ട് അഞ്ചരയാക്കാണ് സംഭവമുണ്ടായത്. യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം മോശം കമന്റടിച്ചത്.

പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ്, ചിറക്കല്‍ സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്.