ഫാനി ചു‍ഴലിക്കാറ്റ്; വ്യാപക മഴയ്ക്കു സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

‘ഫാനി’ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

29, 30 തീയതികളിൽ ശക്തമായ മഴയ്ക്കും ഞായർ മുതൽ മൂന്നു ദിവസത്തേക്കു സംസ്ഥാനത്തു മണിക്കൂറില്‍ 60 കി മീ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

29ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും 30ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ ഞായർ വൈകിട്ട് മുതൽ മണിക്കൂറിൽ 30-40 കിമീ വേഗത്തിലും ചില അവസരങ്ങളിൽ 50 കിമീ വരെ വേഗത്തിലും 29, 30 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിമീ വേഗത്തിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. ‌‌

മത്സ്യത്തൊഴിലാളികൾ ഞായർ, തിങ്കൾ, ചൊവ്വാ തീയതികളിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോടു ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും 28 മുതൽ 30 വരെ പോകാൻ പാടില്ല.

ഇതേസമയത്തു കേരള തീരവും പ്രക്ഷുബ്ധമായതിനാൽ ഇവിടെയും മത്സ്യ ബന്ധനത്തിനു പോകരുത്. ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News