ശ്രീലങ്കയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടേ രണ്ടുവീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. രണ്ട് പേരോട് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശ നല്‍കിയിട്ടുണ്ട്.

പാലക്കാട് ഒരിടത്തും പരിശോധന നടത്തി. കാസര്‍കോട്ട് നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണും രേഖകളും പിടിച്ചെടുത്തു.

വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.