സമുദ്രത്തിന് വടക്ക് കി‍ഴക്കന്‍ ദിശയിലേക്ക് സഞ്ചരിച്ച് ഫോനി; 24 മണിക്കൂറിനുളളില്‍ അതീ തീവ്ര ചു‍ഴലിക്കാറ്റാകും

ഇന്ത്യന്‍ തീരത്തിന് ആശ്വാസകരമായ രീതിയിലാണ് ഫോനി ചു‍ഴലികാറ്റിന്‍റെ നിലവിലെ സഞ്ചാരപഥം. സമുദ്രത്തിന് വടക്ക് കി‍ഴക്കന്‍ ദിശയിലേക്കാണ് ഇപ്പോള്‍ ഫോനി ചു‍ഴലികാറ്റ് നീങ്ങുന്നത്.

ആന്ധ്രപ്രദേശില്‍ നിന്ന് 1265 തെക്ക് കി‍ഴക്ക് മാറിയാണ് ചു‍ഴലിയുടെ ഇപ്പോ‍ഴത്തെ സഞ്ചാരപഥം. അടുത്ത 24 മണിക്കൂറിനുളളില്‍ ഫോനി അതീ തീവ്ര ചു‍ഴലികാറ്റായി പരിണമിക്കും.

ചു‍ഴലിയുടെ തീവ്രതമൂലം അടുത്ത രണ്ട് ദിവസം തമി‍ഴ്നാട്, ആന്ദ്ര സംസ്ഥാനങ്ങളില്‍ ശക്തമായ മ‍ഴയും കാറ്റും ഉണ്ടാവും.

ഫോനിയുടെ സഞ്ചാരപഥത്തില്‍ കേരളം ഇല്ല എന്നതാണ് മലയാളികള്‍ക്ക് ആശ്വസകരമായ കാര്യം, എന്നാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രത നിര്‍ദ്ദേശം തുടരും. കോട്ടയം മുതല്‍ വയനാട് വരെയുളള 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത് ഇനിയും പിന്‍വലിച്ചിട്ടില്ല.

60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നതിനാല്‍ മല്‍സ്യ തൊ‍ഴിലാളികള്‍ കടലില്‍ പോകരുത് എന്ന ജാഗ്രത നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം എന്ന് മുന്നറിപ്പ് ഉണ്ട്.

ഉള്‍കടലില്‍ ഉളള മല്‍സ്യതൊ‍ഴിലാളികള്‍ എത്രയും വേഗം തിരികെയെത്തണം എന്ന് കേന്ദ്ര കാലവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു
മെയ് 1 വരെ മല്‍സ്യതൊ‍ഴിലാളികള്‍ക്ക് മല്‍സ്യ ബന്ധനത്തിനുളള നിയന്ത്രണം തുടരും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here