മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധം; കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ പണിമുടക്കിലേക്ക്

കാത്തലിക് സിറിയൻ ബാങ്കിലെ ഓഫീസർമാർ പണിമുടക്കുന്നു. കാത്തലിക് സിറിയൻ ബാങ്ക് മാനേജ്മെന്റ് ജീവനക്കാരെ കൂലിയടിമകളാക്കാൻ ശ്രമങ്ങൾ നടത്തുന്നു എന്ന് ആരോപിച്ചും ബൈപ്പാർടൈറ്റ് ചർച്ച വഴിയുള്ള വേതന പരിഷ്ക്കരണത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചുമാണ് സമരം.

കാത്തലിക് സിറിയൻ ബാങ്കിന്റെ പേര് മാറ്റാൻ നീക്കങ്ങൾ അവസാനിപ്പിക്കുക, ശാഖകൾ അടച്ചുപ്പൂട്ടൽ നടപടിക്ക് നിർത്തിവെക്കുക,
ശാഖകളിൽ ആവശ്യത്തിനുള്ള തൊഴിലാളികളെ നിയമിക്കുക,58 വയസ്സ് എത്തിയ ഓഫിസർമാരെ അനധികൃതമായി പിരിച്ചു വിടാനുള്ള നീക്കം ഉപേക്ഷിക്കുക, 50 വയസ്സ് കഴിഞ്ഞാളുള്ള പിരിച്ചുവിടൽ ഭീഷണി അവസാനിപ്പിക്കുക, അവധിയപേക്ഷ, LFC, T A തുടങ്ങിയവ പരിഗണിക്കുക, HRA കുടിശ്ശിക നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക, വായ്പയെടുത്തവർ നൽകിയ ഈട് തിരിച്ചു നൽകി കിട്ടാക്കടം പെരുപ്പിക്കുന്ന നടപടി ഉപേക്ഷിക്കുക, സ്വേച്ഛാധിപതികളുടെ ഭരണപരാജയം മറച്ചു വെയ്ക്കാൻ ജീവനക്കാരോട് കുതിര കയറുന്ന നടപടികൾക്ക് അറുതി വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

SBSF ചർച്ചക്കു പോയിട്ടും, നിവേദനം സമർപ്പിസിച്ചിട്ടും, പ്രകടനം നടത്തിയിട്ടും, സർക്കുലർ ഇറക്കിയിട്ടും, ബാനർ കെട്ടി സത്യഗ്രഹ സമരം സംഘടിപ്പിസിച്ചിട്ടും, ബാങ്ക് മാനേജ്മെന്റ് പുറംതിരിഞ്ഞു നിൽക്കുകയാണ് ചെയ്‍തത് എന്നും തൊഴിലാളികൾ ആരോപിക്കുന്നു.

ലേബർ കമ്മിഷണറെ പോലും മാനേജ്‌മെന്റ് വകവെക്കുന്നില്ല എന്നും അവർ ആരോപിക്കുന്നു. എല്ലാ മാർഗ്ഗങ്ങളും അവസാനിച്ചു എന്നും ഇനി “പണിമുടക്ക്” അല്ലാതെ വേറെ വഴി ഇല്ലെന്നും തൊഴിലാളികൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News