സമഗ്ര ശിക്ഷാ കേരള: അടുത്ത അക്കാദമിക് വര്‍ഷത്തില്‍ 1400 കോടിയുടെ പദ്ധതി

എസ‌്എസ‌്എയും ആർഎംഎസ‌്എയും യോജിപ്പിച്ച‌് രൂപീകരിച്ച സമഗ്ര ശിക്ഷാ കേരളയ‌്ക്ക‌് അടുത്ത അക്കാദമിക‌് വർഷത്തിൽ 1400 കോടി രൂപയുടെ കരട‌ുവാർഷിക പദ്ധതിയായി.

മെയ‌് നാലിന‌് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്റെ അധ്യക്ഷതയിൽ ചേരുന്ന സമഗ്ര ശിക്ഷാ കേരളയുടെ എക‌്സിക്യൂട്ടീവ‌് കമ്മിറ്റിയിൽ കരട‌് അംഗീകാരത്തിന‌് സമർപ്പിക്കും. തുടർന്ന‌് മെയ‌് 10ന‌ു ഡൽഹിയിൽ ചേരുന്ന എംഎച്ച‌്ആർഡി യോഗത്തിൽ പദ്ധതി സമർപ്പിച്ച‌് അംഗീകാരം വാങ്ങും.

പ്രൈമറി തലത്തിൽ നടത്തി വിജയംവരിച്ച പഠനപരിപോഷണ പദ്ധതികൾ ഹയർ സെക്കൻഡറി തലത്തിലേക്ക‌് വ്യാപിപ്പിക്കുന്ന പദ്ധതികൾ കരടിലുണ്ടെന്ന‌് സമഗ്ര ശിക്ഷാ ഡയറക്ടർ ഡോ. എ പി കുട്ടിക്കൃഷ‌്ണൻ പറഞ്ഞു. കഴിഞ്ഞവർഷം 739 കോടി രൂപയാണ‌് എസ‌്എസ‌്എക്കും ആർഎംഎസ‌്എക്കും ലഭിച്ചത‌്.

ഇത്തവണ കൂടുതൽ തുക ലഭിക്കുമെന്ന‌ പ്രതീക്ഷയിലാണ‌്. സൗജന്യ യൂണിഫോം, പാഠപുസ‌്തകം, അക്കാദമിക‌് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ‌്ക്ക‌് തുക വകയിരുത്തിയശേഷമേ പദ്ധതികൾക്ക‌് തുക ചെലവഴിക്കാനാകൂ.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ദേശീയ, സംസ്ഥാന തലങ്ങളിൽ നടത്തിയ സർവേകളിൽ കണ്ടെത്തിയി പോരായ‌്മ പരിഹരിക്കാനാണ‌് പദ്ധതികൾ ആവിഷ‌്കരിച്ചിട്ടുള്ളത‌്.

‘മലയാളത്തിളക്കം’ വ്യാപിപ്പിക്കും

ഭാഷാ വിഷയങ്ങളിൽ കുട്ടികളുടെ പിന്നോക്കാവസ്ഥയ‌്ക്ക‌് പരിഹാരം കണ്ടെത്താൻ ആവിഷ‌്കരിച്ച ‘മലയാളത്തിളക്കം’ പോലുള്ള പദ്ധതികൾ മുൻവർഷം വൻവിജയം നേടിയിരുന്നു. ഇത‌് ഇത്തവണ കൂടുതൽ സ‌്കൂളിലേക്ക‌് വ്യാപിപ്പിക്കും.

സാമൂഹ്യശാസ‌്ത്ര വിഷയത്തിലും ഊന്നൽ

വിദ്യാർഥികളിലെ ശാസ‌്ത്രാഭിരുചി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന‌് ആവിഷ‌്കരിച്ച ‘ശാസ‌്ത്രപഥം’ പദ്ധതിക്ക‌് സമാനമായി സാമൂഹ്യശാസ‌്ത്രം വിഷയത്തിലും പദ്ധതിയുണ്ട‌്.

ഇത‌് ഹയർ സെക്കൻഡറി ക്ലാസുകളിലും നടപ്പാക്കും. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക‌് പഠനപോഷണത്തിന‌് ഉന്നത ശാസ‌്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളവരുടെ സഹായം സ്വീകരിച്ചുള്ള പദ്ധതിയുമുണ്ട‌്. ഹയർ സെക്കൻഡറി തലത്തിൽ തൊഴിലധിഷ‌്ഠിത കോഴ‌്സുകൾക്കും സമഗ്രശിക്ഷ പ്രാധാന്യം നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News