ആഡംബര ബസ്സുകളുടെ സര്‍വീസ് മുടക്കം; യാത്രക്കാര്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസിയുടെ അധിക സര്‍വീസുകള്‍

മലബാറിൽ നിന്നുള്ള ദീർഘദൂര ആഡംബര ബസ്സുകൾ സർവീസ് മുടക്കിയത് യാത്രക്കാരെ വലച്ചു. സമരം അറിയാതെ എത്തിയവരാണ് പെരുവഴിയിലായത്. എന്നാൽ കോഴിക്കോട് നിന്നുൾപ്പടെ, കെ എസ് ആർ ടി സി അധിക സർവീസുകൾ നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി.

മലബാറിൽ നിന്നുള്ള അൻപതോളം ലക്ഷ്വറി ബസ്സുകളാണ് സർവീസ് റദ്ദാക്കിയയത്. മോട്ടോർ വാഹന വകുപ്പ് നടത്തുന്ന നിയമാനുസൃത പരിശോധനയ്ക്ക് എതിരെയാണ് ഉടമകളുടെ സമരം.

കോഴിക്കോട്,വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള ആഡംബര ബസ്സുടമകൾ ഒരു ദിവസത്തെ സമരത്തിൽ പങ്കെടുത്തു. സർവീസ് മുടക്കിയത് അറിയാതെ എത്തിയ യാത്രക്കാർ വലഞ്ഞു.

സമരം കണക്കിലെടുത്ത് കെ എസ് ആർ ടി സി കൂടുതൽ സർവ്വീസ് നടത്തി. കോഴിക്കോട് നിന്ന് ബംഗലുരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരുടെ ആവശ്യപ്രകാരം അധിക സർവ്വീസ് നടത്തിയത്.

കഴിയാവുന്നത്ര ബസ്സുകൾ നിരത്തിലിറക്കി യാത്രാ ക്ലേശം പരിഹരിക്കാൻ കെ എസ് ആർ ടി സി തയ്യാറായത് യാത്രക്കാർക്ക് ആശ്വാസമായി. ഗതാഗത മന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ബസുടമകൾ അറിയിച്ചു.

യാത്രക്കാരെ സഹായിക്കാൻ ആഡംബര ബസുകൾ വാടകയ്ക്ക് എടുക്കുന്ന കാര്യവും കെ എസ് ആർ ടി സി യുടെ സജീവ പരിഗണയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News