ശ്രദ്ധാകേന്ദ്രമായി കനയ്യയും ബേഗൂസരായിയും; നാലാംഘട്ട തെരഞ്ഞെടുപ്പ് പോളിങ് തുടങ്ങി

ന്യൂഡൽഹി: ഒമ്പത്‌ സംസ്ഥാനങ്ങളിലെ 72 ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി. നാലാംഘട്ടത്തോടെ 374 മണ്ഡലങ്ങളിലെ പോളിങ് പൂർത്തിയാകും.

മഹാരാഷ്ട്ര (17), രാജസ്ഥാൻ (13), യു.പി. (13), ബംഗാൾ (8), മധ്യപ്രദേശ് (6), ഒഡിഷ (6), ബിഹാർ (5), ജാർഖണ്ഡ് (3), ജമ്മുകശ്മീർ (1) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്‌.

ജെ.എൻ.യു. മുൻ വിദ്യാർഥിനേതാവ് സി.പി.ഐ.യിലെ കനയ്യകുമാർ (ബെഗുസാരായ്-ബിഹാർ), മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽനാഥ് (ചിന്ദ്‌വാഡ -മധ്യപ്രദേശ്), മധ്യപ്രദേശ് ബി.ജെ.പി. അധ്യക്ഷൻ രാകേഷ് സിങ്(ജബൽപുർ), പ്രമോദ് മഹാജന്റെ മകൾ പൂനം മഹാജൻ, സുനിൽദത്തിന്റെ മകൾ പ്രിയാദത്ത് (മുംബൈ നോർത്ത് സെൻട്രൽ),

നടി ഊർമിള മാതോഡ്‌കർ (മുംബൈ നോർത്ത്), മിലിന്ദ് ദേവ്റ (മുംബൈ സൗത്ത്), സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് (കനൗജ്-യു.പി.), ബാബുൽ സുപ്രിയോ, മൂൺമൂൺ സെൻ (അസൻസോൾ-ബംഗാൾ), ബി.ജെ.പി. മുൻനേതാവ് ജസ്വന്ത് സിങ്ങിന്റെ മകൻ കോൺഗ്രസിലെ മാനവേന്ദ്രസിങ് (ബാർമേഡ്-രാജസ്ഥാൻ). എന്നിവരാണ് ജനവിധിതേടുന്ന പ്രമുഖർ. ഒഡിഷ നിയമസഭയിലെ ശേഷിച്ച 41 സീറ്റുകളിലേക്കും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News