
കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട പോളിങിനിടെ പലയിടങ്ങളിലും പരക്കെ അക്രമം. പശ്ചിമ ബംഗാളിലെ അസൻസോളിൽ തൃണമൂൽ കോൺഗ്രസ് അക്രമമഴിച്ചുവിട്ടു.
പോളിങ് ഓഫീസിന് സമീപത്തെ സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം തൃണമൂലുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. എംപിയും ബിജെപി സ്ഥാനാർഥിയുമായ ബാബുൽ സുപ്രിയോയുടെ കാറിനുനേരെ തൃണമൂൽ പ്രവർത്തകർ ആക്രമണം നടത്തി. ബാബുലിൻെറ കാർ തൃണമൂൽ പ്രവർത്തകർ തകർത്തു.
അസൻസോളിൽ ബൂത്ത് പിടിത്തം നടക്കുന്നുവെന്നറിഞ്ഞ് എത്തിയതായിരുന്നു എംപി. ബൂത്തിൽ തൃണമൂൽ പ്രവർത്തകരും സുരക്ഷാ ജീവനക്കാരും തമ്മിൽ സംഘർഷവും അരങ്ങേറി. അസൻസോളിലെ 199ാം ബൂത്തിലാണ് സംഘർഷമുണ്ടായത്.
ബൂത്തിലെത്തിയ ബാബുൽ സുപ്രിയോ ബൂത്ത് പിടിത്തം നടക്കുന്നുവെന്നാരോപിച്ച് പോളിങ് ഉദ്യോഗസ്ഥരുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.
ബിജെപിയുടെ പോളിങ് ഏജൻറുമാരെ ബൂത്തുകളിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് സുപ്രീയോ ആരോപിച്ചു. കോൺഗ്രസും സമാന ആരോപണം ഉന്നയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here