വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്. കോട്ടയം എസ് എച്ച് മൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഫിനിക്‌സ് കണ്‍സള്‍ട്ടന്‍സിക്കെതിരെയാണ് പരാതി.

ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെടുത്ത് കണ്‍സള്‍ട്ടന്‍സി ഉടമയും ജീവനക്കാരും സ്ഥാപനം പൂട്ടി മുങ്ങിയതോടെ വിദേശ ജോലിക്കായി തയ്യാറെടുത്തിരുന്ന 150ലധികം പേരാണ് കബളിപ്പിക്കപ്പെട്ടത്.

കോട്ടയം എസ് എച്ച് മൗണ്ടിലെ ഫിനിക്‌സ് കണ്‍സള്‍ട്ടന്‍സി ഉടമയായ കൈപ്പുഴ ഇടമറ്റം റോബിന്‍ മാത്യു, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തത്.

പണം വാങ്ങിയെടുത്ത ശേഷം അപേക്ഷകര്‍ക്ക് നല്‍കിയ വിസകളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് റെയ്ഡും ഉണ്ടായപ്പോഴാണ് സ്ഥാപന ഉടമ റോബിന്‍ മാത്യു,ജീവനക്കാരായ ജെയിംസ്, നവീന്‍ എന്നിവര്‍ സ്ഥാപനം പൂട്ടി മുങ്ങിയത്. ഇതോടെ വിദേശജോലിക്കായി ലക്ഷങ്ങള്‍ നല്‍കിയവര്‍ കബളിപ്പിക്കപ്പെട്ടു.

അപേക്ഷകരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയ കണ്‍സള്‍ട്ടന്‍സി അധികൃതര്‍, പാസ്‌പോര്‍ട്ട് അടക്കമുള്ളവ വാങ്ങിവച്ചിരിക്കുകയാണ്.സ്ഥാപനത്തിന് സമീപത്തുള്ള ബന്ധുവിന്റെ ആഡംബര വീട് കണ്‍സള്‍ട്ടന്‍സി ഉടമയുടേതാണെന്ന് വിശ്വസിപ്പിച്ചാണ് റോബിന്‍ മാത്യു തട്ടിപ്പ് നടത്തിയിരുന്നത്.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി 150 ല്‍ അധികം പേര്‍ ഗാന്ധിനഗര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് സ്ഥാപനത്തില്‍ ഗാന്ധിനഗര്‍ പൊലീസ് റെയ്ഡ് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News