വരാണസിയില്‍ പുതിയ അടവുമായി മഹാസഖ്യം; മോദിക്കെതിരെ മുന്‍ ബി എസ് എഫ് ജവാന്‍ സഖ്യ സ്ഥാനാര്‍ത്ഥി

ബി എസ് എഫ് ജവാന്‍മാര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ പരാതി ഉന്നയിച്ച മുന്‍ സൈനികന്‍ തേജ് ബഹാദൂര്‍ യാദവിനെ വരാണാസിയില്‍ പ്രധാനമന്ത്രിക്കെതിരെ എസ് പി -ബി എസ് പി സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
നേരത്തെ പ്രഖ്യാപിച്ച ശാലിനി യാദവിനെ  പിന്‍വലിച്ച് എസ് പിയില്‍ ചേര്‍ന്ന തേജ് ബഹാദൂറിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.
2017 ല്‍  മോശം ഭക്ഷണം നല്‍കുന്നുവെന്ന വൈറല്‍ വീഡിയോയിലൂടെ ശ്രദ്ധേയനായ തേജ്ബഹാദൂറിനെ ബി എസ് എഫ് അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ സർവീസിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
അഴിമതി ഉന്നയിച്ചതിനാണ് എന്നെ പുറത്താക്കിയത്. സേനകളിലെ അഴിമതിയെ ഇല്ലായ്മ ചെയ്യുകയാണു തന്‍റെ കർത്തവ്യം. എസ്പിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് യാദവ് മാധ്യമപ്രവർത്തകരോട് അറിയിച്ചു.
വാരാണസിയിൽ മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹാദൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം  സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. തൊട്ടുപിന്നാലെ വാരാണസിയില്‍ പ്രതിപക്ഷ മഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ പ്രഖ്യാപിക്കുകയും ചെയ്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News