മയക്കുമരുന്നു സംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വളര്‍ത്ത് തത്തയെ അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്ക് വിവരം ചോര്‍ത്തി നല്‍കി സഹായിച്ച വളര്‍ത്തു തത്തയെ പെലീസ് അറസ്റ്റ് ചെയ്തു.

പെലീസ് റെയ്ഡിനെത്തുന്നു എന്ന വിവരം മയക്കുമരുന്ന് സംഘത്തിന് ചോര്‍ത്തി നല്‍കിയതിനാണ് തത്തയെ അറസ്റ്റ് ചെയ്തത്.

ബ്രസീലിലലെ പിയൗവിലാണ് സംഭവം.സംഭവത്തില്‍ തത്തയ്‌ക്കൊപ്പം ഉടമകളായ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടില്‍ തന്നെയാണ് മയക്കുമരുന്ന് ഇടപാടുകള്‍ നടന്നിരുന്നത്.

പൊലീസ് എത്തിയാലോ ഏതെങ്കിലും വിതമുള്ള അപകടം മണത്താലോ സൂചന നല്‍കുന്നതിന് വീട്ടുകാര്‍ തത്തയെ നേരത്തെ തന്നെ പരിശീലിപ്പിച്ചിരുന്നതായും പൊലീസിനെ കണ്ടയുടന്‍ ‘മാമാ പെലീസ്’ എന്ന് തത്ത വിളിച്ച് പറഞ്ഞ് തത്ത അപായ സൂചന നല്‍കിയതായും പൊലീസ് പറയുന്നു.

അപായ സൂചന മണത്ത ഉടന്‍ ഇടപാടുകാരന്‍ രക്ഷപെടുകയായിരുന്നു.

എന്നാല്‍ അറസ്റ്റ് ചെയ്ത തത്തയെ ഉപയോഗിച്ച് കൂടുതല് വിവരങ്ങള്‍ പുറത്ത് കൊണ്ടു വരാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here