നാലാംഘട്ട തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്

നാലാംഘട്ട തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ് .പശ്ചിമബംഗാളിലെ അക്രമസംഭവങ്ങളൊഴിച്ചാല്‍ പൊതുവേ സമാധാനപരമായ പോളിംഗ് ആണ് നാലാംഘട്ടത്തില്‍ നടന്നത്.

ത്രിണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ബൂത്ത് പിടിച്ചെന്ന ആരോപണവും ശക്തമാണ്. ഏറ്റവും ഉയര്‍ന്ന പോളിംഗ് പശ്ചിമബംഗാളിലും കുറഞ്ഞ പോളിംഗ് ജമ്മുകശ്മീരിലുമാണ് രേഖപ്പെടുത്തിയത്.

9 സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളാണ് നാലാംഘട്ടത്തില്‍ വിധിയെഴുതിയത്. ആദ്യമണിക്കൂറുകളില്‍ പശ്ചിമബംഗാളില്‍ ത്രിണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതൊഴിച്ചാല്‍ സമാധാനപരമായാണ് നാലാംഘട്ട വോട്ടെട്ടുപ്പ് നടന്നത്.

64 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പശ്ചിമബംഗാളിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. 76.66 ശതമാനമാണ് പശ്ചിമബംഗാലിലെ പോളിംഗ്.

അതേസമയം ഹിന്ദി ഹൃദയഭുമികളായ രാജസ്ഥാനില്‍ 67.49 ശതമാനവും,ഉത്തര്‍പ്രദേശില്‍ 57.33 ശതമാനവും, മധ്യപ്രദേശില്‍ 66.68 ശതമാനവും, മഹാരാഷ്ട്രയില്‍ 55.87 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറിയുണ്ടെന്ന ആരോപണങ്ങളും പല മണ്ഡലങ്ങലില്‍ നിന്നും ഉയരുകയും ചെയ്തു.

പ്രധാനവമായും ഉത്തര്‍പ്രദേശിലെ കനൗജിലാണ് ആരോപണം ഉയര്‍ന്നത്. വോട്ടിംഗ് യന്ത്രങ്ങലില്‍ ക്രമക്കേടുണ്ടെന്നും, സൈക്കില്‍ ചിഹ്നത്തില്‍ വോട്ട് ചെയ്താല്‍ താമരക്കാണ് വീഴുന്നതെന്നും സമാജ്വാദ് പാര്‍ട്ടി ആരോപണവുമായി രംഗത്തെത്തി. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് കനൗജില്‍ നിന്നും ജനവിധി തേടിയത്.

അതേസമയം ഒഢീഷയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തെന്ന് ചൂണ്ടിക്കാട്ടി ബിജു ജനദാദളും രംഗത്തെത്തി. 12ഓളം ബൂത്തുകളാണ് ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതെന്നും നടപടി വേണമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പശ്ചിമംബംഗാളില്‍ ത്രിണമൂല്‍ പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തെന്നും, അക്രമം നടത്തുന്ന ത്രിണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി.

ബിഹാറിലെ 5 മണ്ഡലങ്ങലിലും വോട്ടെടുപ്പ് നടന്നു. ബിഹാറില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത് കനയ്യ കുമാര്‍ മത്സരിക്കുന്ന ബഗുസാരയിലാണ്. 58.92 ശതമാനം പോളിംഗാണ് ബിഹാറില്‍ രേഖപ്പെടുത്തിയത്. അതേസമയം ഏറ്റവും കുറഞ്ഞ പോളിംഗ് നടന്നത് ജമ്മുകശ്മീരിലാണ്. 9.79 ശതമാനം പോളിംഗാണ് അനന്ദ്‌നാഗില്‍ രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News