കല്ല്യാണ മണ്ഡപത്തില്‍ പബ്ജി കളിയില്‍ മുഴുകിയ വരന്‍, ക്ഷുഭിതയായി വധു; വീഡിയോ വൈറല്‍

കുറച്ചു കാലമായി യുവാക്കളുട ജീവിതത്തെ കവര്‍ന്നെടുത്ത ഒന്നാണ് പബ്ജി ഗെയിം. പബ്ജിക്ക് അടിമകളായ യുവാക്കളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.

സ്വന്തം വിവാഹ ദിനത്തില്‍ വിവാഹ മണ്ഡപത്തില്‍ പബ്ജിയില്‍ മുഴുകിയിരിക്കുന്ന വരന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കളിക്കിടയില്‍ ആരോ വച്ച് നീട്ടുന്ന സമ്മാനപൊതി തട്ടിത്തെറിപ്പിക്കുന്ന വരനെയും വീഡിയോയില്‍ കാണാം.കൊറിയന്‍ നിര്‍മിത ഓണ്‍ലൈന്‍ ഗെയിമായ പബ്ജി ലോകത്താകമാനം യുവത്വത്തിന്റെ ഹരമായി മാറിയത് പെട്ടെന്നാണ്.

ഗെയിമിന് അടിമയാകുന്ന പലരും മണിക്കൂറുകളോളം ഫോണില്‍ നോക്കിയിരിക്കുന്നത് മാനസിക പ്രശ്‌നത്തിന് തന്നെ കാരണമാകുമെന്ന് മാനസികരോഗ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗെയിമിന് പല സംസ്ഥാനങ്ങളും നിരോധനമേര്‍പ്പെടുത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News