സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് തോല്‍വി. ജയത്തോടെ ഹൈദരബാദ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.

പഞ്ചാബിന്റെ നില പരുങ്ങലിലുമായി. ഹൈദരബാദ് ഉയര്‍ത്തിയ 212 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ 167 റണ്‍സിന് അവസാനിച്ചു.

നേരത്തെ ഈ ഐപിഎല്ലിലെ ഇഅവസാന മത്സരം കളിക്കുന്ന ഡേവിഡ് വാര്‍ണറിന്റെ (87) മികവിലാണ് സണ്‍റൈസേഴ്‌സ് മികച്ച സ്‌കോര്‍ നേടിയത്. 79 റണ്‍സ് നേടിയ ലോകേഷ് രാഹുല്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്.

ഹൈദരബാദിന് വേണ്ടി റാഷിദ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി. സന്ദീപ് ശര്‍മ്മ രണ്ടു വിക്കറ്റ് നേടി.