ഒഞ്ചിയം ഇന്ന് ധീര രക്തസാക്ഷികളുടെ ഓര്‍മ പുതുക്കും; വൈകിട്ട് നടക്കുന്ന അനുസ്മരണ പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ജന്മി-നാടുവാഴിത്തത്തിന് മുന്നില്‍ തോല്‍ക്കാതെ പടപൊരുതിയ ഒഞ്ചിയത്തിന്‍റെ ധീരന്‍മാര്‍ക്കിന്ന് 71ാം രക്തസാക്ഷി ദിനം.

നാടിനും നാട്ടുകാര്‍ക്കും വെല്ലുവിളിയായി ജന്മി-നാടുവാ‍ഴിത്തം കൊടികുത്തിവാണിരുന്നകാലത്ത് അതിനെതിരെ പടനയിച്ച് പോര്‍ക്കളത്തില്‍ ജീവാർപ്പണം ചെയ്ത അനശ്വരരായ ഒഞ്ചിയം രക്തസാക്ഷികളുടെ എഴുപത്തിയൊന്നാം രക്തസാക്ഷിത്വദിനം ഇന്ന് ഒഞ്ചിയത്ത് സിപിഐഎം- സിപിഐ നേതൃത്വത്തിൽ സമുചിതമായി ആചരിക്കും.

വൈകിട്ട് നടക്കുന്ന അനുസ്മരണ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി ടി പി രാമകൃഷ്ണൻ, പി മോഹനൻ, പി ജയരാജൻ, ഇ കെ വിജയൻ എംഎൽഎ, പി സതീദേവി, ടി വി ബാലൻ എന്നിവർ സംസാരിക്കും.

രാവിലെ എട്ടിന് രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പുറംങ്കര കടപ്പുറത്തെ ബലികുടീരത്തിൽ പുഷ്പാർച്ചനക്കു പ്രതിജ്ഞ പുതുക്കലിനുമായി ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽ നിന്ന് സ്മൃതി പ്രയാണം ആരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News