പി എസ് സി ടെസ്റ്റിനിടയിൽ ആൾമാറാട്ടം നടത്തിയവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ

പി എസ് സി ടെസ്റ്റിനിടയിൽ ആൾമാറാട്ടം നടത്തിയവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് പി എസ് സി ചെയർമാൻ. പരാതി ഇന്ന് പോലീസിനു നൽകും.

ഇന്നലെ ചേർത്തലയിൽ നടന്ന പി എസ് സി കായിക ക്ഷമതാ പരിശോധനയിലാണ് ആൾമാറാട്ടം നടത്തിയത്. ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോൾ ആൾമാറാട്ടം തിരിച്ചറിഞ്ഞതോടെ ഉദ്യോഗാർത്ഥി ഓടി രക്ഷപ്പെട്ടു.

രണ്ട് പേർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ ചെയർമാൻ നിർദേശം നൽകി ഇവരെ പി എസ് സി പരീക്ഷകളിൽ നിന്നും മാറ്റി നിർത്താനും നിർദേശം നൽകും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ചെയർമാൻ കൈരളി ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News