മരണാനന്തരം ബാബു പോള്‍ സംസാരിക്കുന്നു; ഭയപ്പേടെണ്ടെന്ന് ബാബു പോള്‍!

മരണാനന്തരം മരണ ശുശ്രൂഷയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ഡോ. ഡി ബാബു പോളിന്റെ ശബ്ദ സന്ദേശം.

ശവപ്പെട്ടിയില്‍ കിടന്ന് പറയുന്ന രീതിയിലാണ് സന്ദേശം. മരണശേഷമേ പുറത്തുവിടാവൂ എന്ന് നിഷ്‌ക്കര്‍ഷിച്ചു കൊണ്ട് ഡോ .ഡി ബാബുപോള്‍ സുഹൃത്തിനെ ഏല്‍പ്പിച്ച ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഭയപ്പെടേണ്ടന്ന് പറഞ്ഞാണ് ബാബുപോള്‍ സംസാരിക്കുന്നത്. തനിക്ക് ആരോടും വിരോധമില്ലെന്നും നല്ലതേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറയുന്നു.

മരണ ശേഷമായിരിക്കും തന്റെ ഇതേക്കാള്‍ നല്ല ജീവിതമെന്ന് നേരത്തേ പറഞ്ഞ ബാബുപോള്‍ മരണത്തെയും ജീവിതത്തെയും നര്‍മ്മമധുരമായി സമീപിക്കുന്ന വാക്കുകളാണ് സന്ദേശത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ തയാറാക്കിവച്ചിരുന്ന ശബ്ദസന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്.

സന്ദേശം ചുവടെ കേള്‍ക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News