റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി

കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രേഖാമൂലം മാപ്പെഴുതി നല്‍കിയാല്‍ പരിഗണിക്കാം എന്ന് സുപ്രീം കോടതി.

അതേസമയം റഫാല്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ 4 ആഴ്ച സമയം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. മറുപടി സത്യവാങ്മൂലം ശനിയാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി

2 സത്യവാങ്മൂലങ്ങളിലും ഖേദപ്രകടനം ബ്രാക്കറ്റില്‍ ഒതുക്കിയ രാഹുല്‍ ഗാന്ധിയുടെ സമീപനം സുപ്രീം കോടതിയെ ചൊടിപ്പിച്ചു. തുടര്‍ന്ന് കോടതിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുല്‍ മാപ്പ് പറഞ്ഞത്.

ഖേദ പ്രകടനവും മാപ്പ് പറയുന്നതും ഒരേ പോലെ തന്നെ എന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു കാവല്‍ക്കാരന്‍ കള്ളന്‍ ആണെന്ന് സുപ്രീം കോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തിലെ മാപ്പ് പറച്ചില്‍.

മാപ്പ് പറഞ്ഞുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി നല്‍കണം എന്ന രാഹുലിന്റെ ആവശ്യം അംഗീകരിച്ച കോടതി സത്യവാങ്മൂലം ലഭിച്ച ശേഷം തുടര്‍ തീരുമാനം എടുക്കാം എന്നും വ്യക്തമാക്കി.

രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ എവിടെയാണ് പറഞ്ഞതെന്ന് വിമര്‍ശിച്ച ചീഫ് ജസ്റ്റിസ് പറഞ്ഞ കാര്യങ്ങളെ ന്യായീകരിക്കാന്‍ ആണോ ശ്രമം എന്നും ചോദിച്ചു. തെറ്റ് പറ്റുക മനുഷ്യ സഹജമെന്നും, അത് അംഗീകരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു 3 അംഗ ബെഞ്ചിലെ എസ് കെ കൗളിന്റെ പരാമര്ശം.

ചൗക്കിദാര്‍ ചോര്‍ ഹെ എന്നത് രാഷ്ട്രീയ മുദ്രാവാക്യം ആണെന്ന വാദം തള്ളിയ കോടതി നിങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ഞങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല എന്നും ഓര്‍മിപ്പിച്ചു.

ഇതോടൊപ്പം റഫാല്‍ കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ 4 ആഴ്ച സമയം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യവും സുപ്രീം കോടതി തള്ളി.

ശനിയാഴ്ചയ്ക്കകം സത്യവാങ്മൂലം നല്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലും മറുപടി നല്‍കണം. രണ്ട് കേസുകളും സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel