സുരാജ് വെഞ്ഞാറമൂടിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ദശമൂലം ദാമു എന്ന ചട്ടമ്പി. ട്രോളന്മാരുടെ ഇഷ്ട കഥാപാത്രവും ദാമു തന്നെയാണ്.

ദാമുവിനെ മുന്‍നിര്‍ത്തിയുള്ള ട്രോളുകള്‍ ദിവസേന ഒരുപാട്  നമ്മള്‍ കാണാറുമുണ്ട്. ഇപ്പോള്‍ ഒരു വിരുതന്‍ ദാമു റസ്ലിംഗിന് പോയാല്‍ എങ്ങനെയുണ്ടാകും എന്ന് കാണിക്കുകയാണ് ഒരു വീഡിയോയില്‍.

പക്ഷേ എല്ലാവരെയും ഞെട്ടിക്കുന്നത് എന്തെന്നാല്‍ ആ വീഡിയോയുടെ എഡിറ്റിംഗ് ആണ്. അത്രത്തോളം പെര്‍ഫെക്ട് ആണ് ഇതിന്റെ എഡിറ്റിംഗ്. ഇത് സാക്ഷാല്‍ സുരാജിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇത് ഷെയറും ചെയ്തിട്ടുണ്ട്.

പാലക്കാടുകാരന്‍ ശ്രീരാജ് എഡിറ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തിയേറ്ററുകളില്‍ ചിരിപടര്‍ത്തിയ സുരാജ് വെഞ്ഞാറമൂട് കഥാപാത്രം ട്രോള്‍ ലോകത്തും തരംഗമായി തുടരുകയാണ്.