കൈരളി ടിവിയുടെ പട്ടുറുമാല്‍, കുട്ടിപ്പട്ടുറുമാല്‍ എന്നിവയുടെ സംപ്രേക്ഷണം വിലക്കണമെന്ന ഹര്‍ജി കോടതി തള്ളി

ജനപ്രിയ റിയാലിറ്റി ഷോകളായ പട്ടുറുമാല്‍, കുട്ടിപ്പട്ടുറുമാല്‍ എന്നിവയുടെ സംപ്രേക്ഷണം വിലക്കണമെന്ന ഹര്‍ജി കോടതി തള്ളി. പട്ടുറുമാലിലെ മാപ്പിളപ്പാട്ടുകളുടെ പകര്‍പ്പവകാശം തനിക്കാണെന്ന് അവകാശപ്പെട്ട് മില്ലേനിയം ഓഡിയോ ഉടമ സജിത് പച്ചാട്ട് സമര്‍പ്പിച്ച പകര്‍പ്പവകാശ ഹര്‍ജിയാണ് എറണാകുളത്തെ പ്രത്യേക കോടതി ജഡ്ജി എസ്.അജിത്കുമാര്‍ തള്ളിയത്.

ബാപ്പു വെള്ളിപറമ്പ്, പി.ടി.അബ്ദുള്‍ റഹിമാന്‍, കെ.ടി.മൊയ്തീന്‍ എന്നിവരുടെ ഗാനങ്ങള്‍ പട്ടുറുമാലില്‍ ആലപിക്കുന്നത് തടയണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.

മാപ്പിളപ്പാട്ടുകളില്‍ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും തുല്യവകാശമെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജിയില്‍ വിശദമായ വാദം കേട്ടശേഷമാണ് കോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്. തന്റെ ഗാനങ്ങളുടെ പകര്‍പ്പവകാശം ഹര്‍ജിക്കാരനാണന്ന് ഗാന രചയിതാവ് ബാപ്പു വെള്ളിപറമ്പ് മൊഴി നല്‍കിയെങ്കിലും കൈരളിക്കെതിരെ നിരോധന ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു.

ഗാന രചയിതാക്കള്‍ പകര്‍പ്പവകാശം കൈമാറിയതിനു തെളിവായി ഹാജരാക്കിയ രേഖകള്‍ക്ക് വ്യക്തതയില്ലന്നും രേഖകള്‍ വ്യാജമെന്ന വാദത്തിനു കഴമ്പുണ്ടന്നും കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരന്‍ അവകാശം ഉന്നയിക്കുന്ന മാപ്പിള പാട്ടുകള്‍ മറ്റ് കമ്പനികള്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ടന്ന കൈരളിയുടെ വാദം കോടതി അംഗികരിച്ചു. മാപ്പിള പാട്ട് മലബാറിലെ മുസ്ലിങ്ങള്‍ പരമ്പരാഗതമായി പാടി വരുന്ന ഗാനങ്ങളാണന്നും പല പരമ്പരാഗത മാപ്പിള പാട്ടകള്‍ക്കും ആര്‍ക്കും പകര്‍പ്പവകാശം ഉന്നയിക്കാനാവില്ലന്നും കൈരളി ടി വി ക്കു വേണ്ടി ഹാജരായ അഭിഭാഷകരായ പി.പി.താജുദ്ദിന്‍, സി.സീന എന്നിവര്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് മാപ്പിളപ്പാട്ടുകളുടെ പകര്‍പ്പവകാശ തര്‍ക്കങ്ങളില്‍ നിര്‍ണ്ണായകമാവുന്ന വിധി കോടതി പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News