കള്ളവോട്ട് ആരോപണത്തില്‍ കേരളത്തിലെ മാധ്യമങ്ങളുടെ അജണ്ട എന്തെന്ന് സീതാറാം യെച്ചൂരി; എല്‍ഡിഎഫിനെ ആക്രമിക്കുന്നവര്‍ കോണ്‍ഗ്രസിനോടും ലീഗിനോടും ചോദ്യം ഉന്നയിക്കാത്തതെന്തെന്നും യെച്ചൂരി

കേരളത്തിലെ മാധ്യമങ്ങളുടെ അജണ്ടയെ ചോദ്യം ചെയ്ത് സിപിഐ(എം) ജറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളവോട്ട് ആരോപണത്തില്‍ ഇടതുപക്ഷത്തെ വേട്ടയാടുന്ന മാധ്യമങ്ങള്‍ യുഡിഎഫ് ചെയ്ത കള്ളവോട്ടുകളെ കുറിച്ച് മുണ്ടുന്നില്ലെന്നും യെച്ചൂരി വിമര്‍ശിച്ചു.

കള്ളവോട്ട് നടത്തിയെന്ന ആരോപണത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ വേട്ടയാടുകയാണ്. എന്നാല്‍ കണ്ണൂരിലും കാസര്‍കോടുമെല്ലാം യുഡിഎഫ് ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടും കേരളത്തിലെ മാധ്യമനങ്ങള്‍ മൗനം പാലിക്കുകായാണെന്നും യെച്ചൂരി വിമര്‍ശിച്ചു.

മാധ്യമങ്ങളുടെ അജണ്ട എന്തെന്നും അദ്ദേഹം ചോദിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ എന്തെങ്കിലും പ്രത്യേക അജണ്ട വെച്ചുകൊണ്ട് പ്രചരണം നടത്തുന്നതുകൊണ്ട് ഇനി കാര്യമില്ലെന്നും ജനങ്ങള്‍ വിധിയെഴുതികഴിഞ്ഞെന്നും യെച്ചൂരി പരിഹസിക്കുകയും ചെയ്തു.

കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ അന്വേഷിച്ച് തീരുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതും അന്വേഷിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

അതേസമയം ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് സിപിഐ(എം) ആവശ്യപ്പെട്ടു. വ്യാപകമായ ക്രമക്കേട് നടക്കുകയും ബൂത്ത് പിടിച്ചെടുക്കുകയും ചെയ്‌തെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News