ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമിയില്‍ അയാക്സിന് ജയം

ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനലില്‍ അയാക്സ് ആംസ്റ്റര്‍ഡാമിന് വിജയം. ടോട്ടനം ഹോട്സ്പറിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ 1-0നാണ് അയാക്സ് തകര്‍ത്തത്.

15-ാം മിനിറ്റില്‍ മധ്യനിര താരം ഡോണി വാന്‍ ഡെ ബീക് ആണ് ഗോള്‍ നേടിയത്. തുടര്‍ന്ന് ടോട്ടനം നടത്തിയ മുന്നേറ്റങ്ങളെ അയാക്സ് തടഞ്ഞു. രണ്ടാം പകുതിയില്‍ അയാക്സിന്റെ ഡേവിഡ് നെരസിന്റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ച് പുറത്തുപോയി.

അയാക്സ് പ്രീക്വാര്‍ട്ടറില്‍ റയല്‍ മഡ്രിഡിനെയും ക്വാര്‍ട്ടറില്‍ യുവെന്റസിനെയും മറികടന്നാണ് സെമി ഫൈനലില്‍ പ്രവേശിച്ചത്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയാണ് ടോട്ടനം സെമിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News