ബിജെപി ചതിച്ചെന്ന് ബിഡിജെഎസ്; ”തുഷാറിന്റെ പ്രചാരണത്തില്‍ ആത്മാര്‍ത്ഥ കാണിച്ചില്ല എന്‍ഡിഎ ഏകോപനമില്ലാത്ത സംവിധാനമായി മാറി”

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മത്സരത്തില്‍ ബിജെപി ചതിച്ചെന്ന് ബിഡിജെഎസ്. തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ച വയാനാട് മണ്ഡലത്തെ ബിജെപി ദേശീയനേതാക്കള്‍ അവഗണിച്ചെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍കെ ഷാജി പറഞ്ഞു.

എന്‍ഡിഎ ഫലപ്രദമായല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിസ്സംഗമായ ബിജെപി പ്രവര്‍ത്തനം കാരണം അടിത്തട്ടില്‍ പോലും ചലനമുണ്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎയില്‍ വരാനിരിക്കുന്ന പൊട്ടിത്തെറിയുടെ സൂചനകളാണു പുറത്തുവരുന്നത്. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നാലെ ബി ജെ പി ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണു തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലെത്തുന്നത്.

എന്നാല്‍ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ബിജെപി പങ്കാളിത്തം കുറയുകയും ദേശീയനേതാക്കള്‍ എത്തുകയുമുണ്ടായില്ല.

മുന്‍പേതന്നെ പ്രതിഷേധം പുകഞ്ഞ ബിഡിജെസില്‍ ബിജെപിക്കെതിരെയുള്ള വികാരം പരസ്യമാവുകയാണു. ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റ് തന്നെ പരസ്യപ്രതികരണം നടത്തിക്കഴിഞ്ഞു.

ദേശീയ നേതാക്കളുള്‍പ്പെടെ വയനാട് മണ്ഡലത്തെ അവഗണിച്ചെന്നും ബിജെപി പ്രവര്‍ത്തകര്‍ നിസ്സംഗമായാണു പ്രവര്‍ത്തിച്ചതെന്നും അദ്ധേഹം പറഞ്ഞു.

എന്‍ഡിഎ ഏകോപനത്തോടെയല്ല പ്രവര്‍ത്തിക്കുന്നത്. അടിത്തട്ടില്‍ പോലും ചലനങ്ങളുണ്ടാക്കാനാവാത്തത് തിരിച്ചടിയുണ്ടാക്കുമോ എന്നത് തെരെഞ്ഞെടുപ്പിനു ശേഷം അറിയാമെന്നും അദ്ധേഹം പറഞ്ഞു.

നിര്‍മ്മല സീതാറാം മാത്രമാണു തുഷാറിനായി പ്രചാരണത്തിനെത്തിയത്. അതു തന്നെ ബിഡിജെഎസിനെ അറിയിച്ചുമില്ലെന്നും എന്‍കെ ഷാജി പറഞ്ഞു. ഏതായാലും എന്‍ഡിഎയില്‍ ബിഡിജെഎസ് നിലപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here