മോദി ഭരണത്തില്‍ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ടു; അതിനെതിരെ പൊതുതെരഞ്ഞെടുപ്പില്‍ തൊഴിലാളികള്‍ മറുപടി നല്‍കുമെന്ന് പ്രകാശ് കാരാട്ട്

ദില്ലി: സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസില്‍ മെയ് ദിന ആഘോഷ ചടങ്ങുകള്‍ നടന്നു.

രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ട കാലമായിരുന്നു മോദി ഭരണത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

നിരവധി തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തി. ഇതിനെതിരെ പൊതുതെരഞ്ഞെടുപ്പില്‍ തൊഴിലാളികള്‍ മറുപടി നല്‍കുമെന്നും എകെജി ഭവനില്‍ നടന്ന മെയ് ദിന ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രകാശ് കാരാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel