തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്.
നരേന്ദ്ര മോദി പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു. അതേ സമയം മോദിക്കെതിരായ പരതികളിൽ നടപടി വൈകിപ്പിക്കുകയാണെന്നും വിമർശിച്ചു.

വർദ്ധയിലെ പ്രസ്താവനയ്ക്ക് ക്ലീൻ ചിട്ട് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു മാസം സമയം വേണ്ടി വന്നു.ഒരു പരാതിക്ക് ഇത്രയും സമയം എടുത്താൽ ബാക്കി പരാതികൾ എങ്ങനെ പരിഹരിക്കും.

എല്ലാ പരാതികളും സുപ്രീംകോടതിയിൽ ഉന്നയിക്കേണ്ട അവസ്ഥയാണുള്ളതെന്നും കോൺഗ്രസ് ആരോപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News