റെസ്റ്റോറന്‍റിലെത്തിയ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെട്ട് മധ്യവയസ്ക; ‍ദൃശ്യങ്ങള്‍ പുറത്ത്

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ റെസ്റ്റോറന്‍റ് ജീവനക്കാരോട് ആവശ്യപ്പെട്ട മധ്യവയ്സ്കയുടെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ദില്ലിയിലെ ഒരു റെസ്റ്റോറന്‍റിലാണ് സംഭവം നടന്നത്.

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് പെണ്‍കുട്ടികളെ ആക്ഷേപിച്ച മധ്യവയസ്‌കയുടെ ദൃശ്യങ്ങള്‍ യുവതികള്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ദില്ലി സോഹ്നാ റോഡിലുള്ള റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ തന്നോടും സുഹൃത്തുക്കളോടും അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ മോശമായി പെരുമാറുകയായിരുന്നെന്നാണ് പെണ്‍കുട്ടികളിലൊരാളായ ശിവാനി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

പെണ്‍കുട്ടികളില്‍ ഒരാളുടെ വസ്ത്രത്തിന് ഇറക്കം പോരായെന്നു പറഞ്ഞായിരുന്നു സ്ത്രീ പെണ്‍കുട്ടികളുമായി കലഹിച്ചത്. ഇത്തരം വസ്ത്രം ധരിക്കാന്‍ നാണമില്ലേ എന്നു ചോദിച്ച സ്ത്രീ റെസ്റ്റോറന്റിലുണ്ടായിരുന്ന ഏഴ് പുരുഷന്മാരോട് തങ്ങളെ ബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും ശിവാനി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബലാത്സംഗം ചെയ്യപ്പെടാനാണ് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പ്രകോപനപരമായ വസ്ത്രം ധരിക്കുന്നതെന്നും അതിനാല്‍ ഇവരെ ബലാത്സംഗം ചെയ്യണമെന്നുമായിരുന്നു സ്ത്രീ റെസ്റ്റോറന്‍റ് ജീവനക്കാരോട് ആവശ്യപ്പെട്ടത്.

തങ്ങളോട് അപമര്യാദയായി പെരുമാറിയതിന് മാപ്പ് പറഞ്ഞേ മതിയാകൂവെന്ന് പറഞ്ഞ് പെണ്‍കുട്ടികള്‍ ഇവരെ പിന്തുടരുകയായിരുന്നു. മൊബൈല്‍ ക്യാമറയുമായി പിന്തുടര്‍ന്ന പെണ്‍കുട്ടികളില്‍ നിന്ന് രക്ഷപെടാന്‍ പല അടവും പയറ്റി നോക്കിയ ഇവര്‍ പല കടകള്‍ മാറി കയറി ജീവനക്കാരോട് പൊലീസിനെ വിളിക്കാനും ആവശ്യപ്പെട്ടു.

ഒടുവില്‍ നിവര്‍ത്തിയില്ലെന്ന് കണ്ടപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രതികരികരിക്കാന്‍ അവര്‍ തയ്യാറായി. അപ്പോ‍ഴും
മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടികള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ല കാര്യമാണെന്ന് പരിഹാസ രീതിയില്‍ പറയുകയാണ് അവര്‍ ചെയ്തത്.

അപമാനിക്കപ്പെട്ട യുവതികള്‍ ആ സ്ത്രീയുടെ മനോഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് പിന്തുടരുന്നതും പെണ്‍കുട്ടികളില്‍ ഒരാള്‍ റെക്കോര്‍ഡ് ചെയ്ത 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.

ക്ഷമ ചോദിച്ചില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ ”എന്തൊരു ധൈര്യമാണ് നിങ്ങള്‍ക്ക്, നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്‌തോളൂ” എന്നായിരുന്നു സ്ത്രീയുടെ മറുപടി.

ഇതേസമയം സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടികളെ പിന്തുണച്ച്‌ കൊണ്ട് മറ്റൊരു സ്ത്രീ രംഗത്തെത്തുന്നതും വീഡിയോയില്‍ കാണാം. ഇവരും മധ്യവയസ്‌ക്കയുടെ മനോഭാവത്തെ വിമര്‍ശിക്കുന്നതായി വീഡിയോയില്‍ കാണാം.

പിഞ്ചുകുഞ്ഞുങ്ങളും പ്രായമായവരും പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവരുടെ വസ്ത്രധാരണമാണോയെന്ന പെണ്‍കുട്ടികളിടെ ചോദ്യത്തിന് കുട്ടികളെയും പ്രായമായ സ്ത്രീകളെയും ബലാത്സംഗം ചെയ്യുന്നവര്‍ മനോരോഗികളാണെന്നായിരുന്നു സ്ത്രീയുടെ മറുപടി.

തന്റെ കാഴ്ചപ്പാട് എല്ലാ പെണ്‍കുട്ടികളും കേള്‍ക്കണമെന്ന് മധ്യവയസ്ക പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. സ്ത്രീയുടെ പ്രതികരണത്തിനെതിരെ നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

വീഡിയോ ദൃശ്യങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News