
പ്രധാനമന്ത്രിക്കെതിരായ തെരഞ്ഞെടുപ്പ് ചട്ട ലംഘനപരാതികളില്‍ നടപടി വൈകിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി.
മോദി വാരണാസിയിലെ ഒരു സ്ഥാനാര്‍ഥി എന്നതിലുപരി പ്രധാനമന്ത്രി ആയതാനാലാണ് കമ്മീഷന്‍ വിവേചനം കാണിക്കുന്നതെന്നും യെച്ചൂരി വിമര്‍ശിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടപടി വേണമെന്നും യെച്ചൂരി കമ്മീഷനോട് ആവശ്യപ്പെട്ടു. മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
മോദി പ്രചാരണത്തിനെത്തുന്ന സ്ഥലങ്ങളുടെ സവിശേഷതകള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് കലക്ടര്‍മാര്‍ക്ക് നിതി ആയോഗ് ഉദ്യോഗസ്ഥ അയച്ച സന്ദേശമാണ് പുറത്തായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here