വാരാണസിയിലെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ തേജ് ബഹദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രിക തള്ളി

വാരണാസിയില്‍ മോദിക്കെതിരെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ തേജ് ബഹദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രിക തള്ളി. ബി എസ് എഫില്‍ നിന്ന് പുറത്താക്കിയതില്‍ വ്യക്തമായ വിശധീകരണം നല്‍കാത്തതാണ് കാരണം.

സര്‍വീസില്‍ നിന്നും പുറത്താക്കിയവര്‍ 5 വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന ചട്ടവും നാമനിര്‍ദേശ പത്രിക തള്ളാന്‍ കാരണമായി. അതേ സമയം പത്രിക തള്ളിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും സുപ്രിംകോടത്തിയെ സമീപിക്കുമെന്നും തേജ്ബഹദൂര്‍ യാദവ് പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ചയാണ് സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി വാരണാസിയില്‍ തേജ്ബഹദൂര്‍ യാദവ് സ്ഥാനര്‍ഥിയായത്. നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നിലെ സേനയില്‍ നിന്ന് പുറത്താക്കണയുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേജ് ബഹദൂര്‍ യാദവിന് നോട്ടിസ് നല്‍കി.

ഇതിനു പുറമെ ബി എസ് എഫിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹദൂര്‍ യാദവിന്റെ നാമനിര്‍ദേശപത്രിക തള്ളിയത്.

സേനയില്‍ നിന്ന് പുറത്താക്കിയത്തിന്റെ കാരണം വ്യക്തമല്ലെന്നും, സര്‍വീസില്‍ നിന്ന് പുറത്താക്കിയര്‍ 5 വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന ചട്ടവും ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.

കമ്മീഷന്‍ ആവശ്യപ്പെട്ട വിശദീകരണം നല്കിയതാണെന്നും പത്രിക തള്ളിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും തേജ് ബഹദൂര്‍ യാദവും പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കനാണ് തേജ്ബഹദൂറിന്റെ തീരുമാനം.സൈനികര്‍ക്ക് നിലവാരമില്ലാത്ത ആഹാരം നല്‍കുന്നത് സമൂഹമാധ്യമങ്ങള്‍ വഴി തുറന്നു കാട്ടിയതിനാണ് ബഹദൂര്‍ യദവിനെ സേനയില്‍ നിന്നും 2017ല്‍ പിരിച്ചുവിട്ടത്. അന്ന് ഏറെ മാധ്യമശ്രദ്ധയാണ് ബഹദൂര്‍ യാദവ് പിടിചുപ്പറ്റിയതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News