കണ്ണൂരില്‍ യുഡിഎഫ് കള്ളവോട്ടിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് ; ദൃശ്യങ്ങള്‍ പീപ്പിളിന്

കൈരളി ന്യൂസ് ബിഗ് ബ്രെക്കിങ്. കണ്ണൂരില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്ത് വിട്ടു.പാമ്പുരുത്തി മാപ്പിള എ യു പി സ്‌കൂളിലെ 166 ആം നമ്പര്‍ ബൂത്തിലെ കള്ള വോട്ട് ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് കൈരളി ന്യൂസ് ആദ്യ ഘട്ടത്തില്‍ പുറത്ത് വിട്ടത്.വേഷം മാറി വരുന്ന ലീഗ് പ്രവര്‍ത്തകര്‍ നാല് വോട്ടുകള്‍ വരെ ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കണ്ണൂര്‍ കാസറഗോഡ് ജില്ലകളിലെ യു ഡി എഫ് ശക്തി കേന്ദ്രങ്ങളില്‍ വ്യാപകമായി കള്ള വോട്ടും ബൂത്ത് കയ്യേറ്റവും നടന്നു എന്നതിന്റെ കൂടുതല്‍ തെളിവുകളാണ് പുറത്ത് വരുന്നത്.

തളിപ്പറമ്പ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എ യു പി സ്‌കൂളിലെ 166ാം നമ്പര്‍ ബൂത്തില്‍ കള്ള വോട്ട് ചെയ്ത അഞ്ച് ലീഗ് പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്ത് വിട്ടു.

ഇതേ ബൂത്തില്‍ മുപ്പതോളം കള്ള വോട്ടുകള്‍ നടന്നിട്ടുണ്ട്.1139 ാം നമ്പര്‍ വോട്ടറായ ലീഗ് പ്രവര്‍ത്തകന്‍ അനസ് കെ നാല് വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.1082 ാം നമ്പര്‍ വോട്ടര്‍ മുബഷീര്‍ മൂന്ന് വോട്ട് ചെയ്തു.

226 ാം നമ്പര്‍ വോട്ടര്‍ സാദിഖ് എന്ന ലീഗ് പ്രവര്‍ത്തകന്‍ മൂന്ന് വോട്ട് ചെയ്യുന്നതും വിരലിലെ മഷി തുടച്ചു കളയുന്നതും ദൃശ്യങ്ങളില്‍ കാണാം. 270ാം നമ്പര്‍ വോട്ടറായ ലീഗ് പ്രവര്‍ത്തകന്‍ മുസ്തഫ രണ്ട് വോട്ട് ചെയ്തു.

മറ്റൊരു ലീഗ് പ്രവര്‍ത്തകനായ മര്‍ഷാദ് കെ ചെയ്തത് മൂന്ന് വോട്ടുകള്‍.മുബഷീര്‍,സാദിഖ് എന്നിവര്‍ വസ്ത്രം മാറി വന്ന് കള്ളവോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കള്ള വോട്ട് ചെയ്യുന്നത് ചോദ്യം ചെയ്യുന്ന എല്‍ ഡി എഫ് ബൂത്ത് ഏജന്റിനെ ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ബൂത്ത് കയ്യേറുന്നതും ദൃശ്യങ്ങളില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News