ഏപ്രില്‍ മാസത്തെ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

ഏപ്രില്‍ മാസത്തെ വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസം കെഎസ്ആര്‍ടിസിയുടെ വരുമാനം 189.84 കോടി രൂപയായി ഉയര്‍ന്നു. ശബരിമല സീസണ് ശേഷം ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന മാസമായി ഇതോടെ ഏപ്രില്‍ മാറി

ഏപ്രില്‍ മാസത്തെ വരുമാനത്തിലാണ് റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി കൈയ്യടി നേടുന്നത്. ഏപ്രില്‍ മാസം കെഎസ്ആര്‍ടിസിയുടെ വരുമാനം 189.84 കോടി രൂപയായി ഉയര്‍ന്നു.

ശബരിമല സീസണില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ച ജനുവരിയുടെ റെക്കോര്‍ഡ് ആണ് ഏപ്രില്‍ മറികടന്നത്. എല്ലാ റൂട്ടുകളിലെയും ബസുകളുടെ പുനര്‍വിന്യാസം വഴിയാണ് വരുമാന വര്‍ദ്ധനവിലേക്ക് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് എത്തിചേര്‍ന്നത്.

വരുമാന വര്‍ദ്ദനവ് ലഭ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക് എത്തുന്നു എന്നത് ശുഭസൂചനയാണെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ എം. പി. ദിനേശ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ജനുവരിയില്‍ 189.71 കോടിയും , ഫെബ്രുവരിയില്‍ 168.58 കോടിയും , മാര്‍ച്ചില്‍ 183.68 കോടിയും ആയിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം.

സ്വകാര്യ ബസുകളിലെ കൊളളയും യാത്രക്കാരോടുളള മോശം പെരുമാറ്റവും നിമിത്തം അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് വേണ്ടി എസി ബസുകള്‍ ബാഗ്‌ളൂരിലേക്ക് സര്‍വ്വീസ് നടത്താന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News