മഹാരാഷ്ട്രയില്‍ വന്‍ നക്‌സല്‍ ആക്രമണം; പതിനാറ് പേര്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയില്‍ വന്‍ നക്‌സല്‍ ആക്രമണം. പതിനഞ്ച് പോലീസുകാരും വാഹനത്തിന്റെ ഡ്രൈവറുമടക്കം പതിനാര്‍ പേര്‍ കൊല്ലപ്പെട്ടു.

മാവോയിസ്റ്റ് സ്വാധീന ജില്ലയായ ഗഡ്ചറോളിയിലാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്. പോലീസുകാര്‍ സഞ്ചരിച്ച വാഹനം കുഴിബോംബിലൂടെ തകര്‍ക്കുകയായിരുന്നു.

മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര പോലീസ് രൂപീകരിച്ച ക്വീക്ക് റെസ്‌പോണ്‍സ് ടീമായ സി60 ഫോഴ്‌സിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ഇവരുടെ വാഹനം ജബോര്‍ഘദയ്ക്കും ലെന്‍ഡാരിയ്ക്കും ഇടയ്ക്ക് വച്ച് കുഴി ബോംബ് വച്ച് തകര്‍ക്കുകയായിരുന്നു.

വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. പതിനഞ്ച് പോലീസുകാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടതായി മഹാരാഷ്ട്ര പോലീസ് സ്ഥിരികരിച്ചു. രാവിലെ ഗഡ്ചറോളി ജില്ലയിലെ കുര്‍ഖേഡ ഭാഗത്ത് റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്തും മാവോയിസ്റ്റുകള്‍ ബോംബ് സ്‌ഫോടനം നടത്തിയിരുന്നു.

36 വാഹനങ്ങള്‍ കത്തി നശിച്ചു.ഏപ്രില്‍ 11ലെ തിരഞ്ഞെടുപ്പ് സമയത്ത് മാവോസിറ്റുകള്‍ ഇതേ ജില്ലയിലെ പോളിങ്ങ് ബൂത്തിന് നേരെ ആക്രമണം നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് എട്ടാപ്പളിയില്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ 40 മാവോയിസ്റ്റുകളെ ഏറ്റ്മുട്ടലില്‍ കൊലപ്പെടുത്തി. ഇതിന്റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയായി മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയെന്നാണ് സംശയിക്കുന്നതെന്ന് മഹാരാഷ്ട്ര പോലീസ് ഐജി ശരദ് ഷെല്ലാ അറിയിച്ചു.

സ്ഥലത്ത് മാവോയിസ്റ്റുകള്‍ക്കായി പരിശോധന നടക്കുന്നു. പ്രധാനമന്ത്രി ആക്രമണത്തെ അപലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി.അതേ സമയം സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്നത്.ഏത് സാഹര്യത്തിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ സ്വകാര്യ വാഹനത്തില്‍ സഞ്ചരരിച്ചതെന്ന് പരിശോധിക്കുമെന്നും മഹാരാഷ്ട്ര പോലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News