തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം പാമ്പാടിയില്‍ വര്‍ണാഭമായ മെയ്ദിന റാലിയും പൊതുസമ്മേളനവും നടന്നു

സര്‍വ ദേശീയ തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം പാമ്പാടിയില്‍ വര്‍ണാഭമായ മെയ്ദിന റാലിയും പൊതുസമ്മേളനവും നടന്നു.

പാമ്പാടി ഒന്‍പതാം മൈല്‍ നിന്നാണ് മെയ്ദിന റാലി ആരംഭിച്ചത്. വര്‍ണ്ണാഭമായ റാലിയില്‍ ചെമ്പതാകയേന്തി കുടുംബസമേതം ആയിരക്കണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്.

കരുത്തും സംഘശേഷിയും തെളിയിച്ച് തൊഴിലാളിവര്‍ഗത്തിന്റെ അത്യുജ്വല മുന്നേറ്റത്തിനാണ് മെയ്ദിനാഘോഷം വേദിയായത്.

തൊഴിലാളികളുടെ അജയത തെളിയിക്കുന്ന വര്‍ണാഭമായ റാലിയും സമ്മേളനവും കോട്ടയം പാമ്പാടിയില്‍ നടന്നു. ഒന്‍പതാം മൈലില്‍ നിന്നാണ് റാലി ആരംഭിച്ചത്.

്കുട്ടികളുടെ സ്‌കേറ്റിംഗും വര്‍ണ്ണകാവടിയും ടാബ്ലോ പോളോട്ടുകളും വാദ്യമേളങ്ങളും കലാരൂപങ്ങളും കളരിഅഭ്യാസപ്രകടനങ്ങളും റാലിക്ക് മിഴിവേകി.

സ്ത്രീ തൊഴിലാളികളടക്കം ആയിരങ്ങള്‍ റാലിയില്‍ അണിചേര്‍ന്നു. റാലികടന്നു പോകുന്നത് കാണാന്‍ പാതയ്ക്കിരുവശവും നിരവധി പേര്‍ ഉണ്ടായിരുന്നു. റാലിക്ക് ശേഷം പാമ്പാടി ബസ്റ്റാന്‍ഡില്‍ ചേര്‍ന്ന പൊതുസമ്മേളനം എം എം മണി ഉദ്ഘാടനം ചെയ്തു.

സി പി ഐ എം നേതാക്കളായ വി എന്‍ വാസവന്‍, എ വി റസല്‍, അഡ്വ: റജി സഖറിയ, കെ എം രാധാകൃഷ്ണന്‍, ജയിക് സി തോമസ് തുടങ്ങിയവര്‍ റാലിക്കും പൊതുസമ്മേളനത്തിനും നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News