
ജയിഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു.ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ട് കെട്ടും. ചെറുതും വലുതുമായ എല്ലാവരുടെയും പ്രയത്‌നത്തിന്റെ വിജയമെന്ന് യുഎന്‍ ലെ ഇന്ത്യന്‍ അബാസിഡര്‍ സയ്യിദ് അക്ബറുദീന്‍.
പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ ആവശ്യം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. വീറ്റോ അധികാരമുള്ള അമേരിക്ക,ബ്രിട്ടന്‍,ഫ്രാന്‍സ്,ചൈന,റഷ്യ ഒന്നിച്ചതോടെ സുരക്ഷ കൗണ്‍സില്‍ യോഗം ആഗോളഭീകരരുടെ പട്ടികയില്‍ പാക്കിസ്ഥാന്‍ തീവ്രവാദി മൗലാന മസൂദ് അസ്ഹറിനെ ഉള്‍പ്പെടുത്തി.
മസൂദിന്റെ സ്വത്തുക്കള്‍ കണ്ട് കെട്ടി ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതതമാകും. അന്താരാഷ്ട്ര തലത്തില്‍ യാത്രവിലക്കും ആയുധം കൈവശം സുക്ഷിക്കാനുള്ള വിലക്കും പ്രാമ്പല്യത്തിലായി.
സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും പ്രഖ്യാപന നടപടികള്‍ വേഗത്തിലാണന്നും കഴിഞ്ഞയാഴ്ച്ച ചൈന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിലക്ക് വന്നത്.
പുല്‍വാമയില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ മസൂദ് ആണെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. തെളിവുകള്‍ ഇന്ത്യ മുന്നോട്ട് വച്ചതോടെ ഫ്രാന്‍സ് മുന്‍കൈയ്യെടുത്ത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ മസൂദിനെതിരെ പ്രമേയം കൊണ്ട് വന്നു.
വിലക്കിനെ ഫ്രാന്‍സ് സ്വാഗതം ചെയ്തു.യുഎന്‍ നടപടിയ്ക്കായി ഒപ്പം നിന്ന എല്ലാവര്‍ക്കും ഏക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദീന്‍ നന്ദി അറിയിച്ചു.
ചെറുതും വലുതുമായി ഒരുമിച്ചുള്ള പ്രയത്‌നത്തിന്റെ വിജയമാണന്ന് അക്ബറുദീന്‍ ട്വീറ്റ് ചെയ്തു. 1994ല്‍ കാശ്മീരില്‍ പിടിയിലായ മസൂദിനെ 1999ലെ ബിജെപി സര്‍ക്കാര്‍ വിമാനറാഞ്ചലിനെ തുടര്‍ന്ന് കണ്ഢഹാറില്‍ മോചിപ്പിച്ചിരുന്നു.
അതേ സമയം ബലാക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് മസൂദിനെ ഇസ്ലാമാബാദിലെ സുരക്ഷിത സ്ഥാനത്തേയ്ക്ക് പാക്കിസ്ഥാന്‍ മാറ്റിയെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇയാളെ ഇന്ത്യയ്ക്ക് കൈമാറുമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here