ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയെ സിപിഐഎം പിന്തുണക്കും

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയെ സിപിഐ(എം) പിന്തുണക്കും. കേരളത്തില്‍ സിപിഎമ്മിന് ആം ആദ്മി പിന്തുണ നല്‍കിയ പശ്ചാത്തലത്തിലാണ് തീരുമാനം. ദില്ലിയിലെ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്കു വോട്ട് നല്കണമെന്ന് അഭ്യര്‍ത്ഥിച്ച് സിപിഐ(എം) രംഗത്തെത്തി.

ജനദ്രോഹ നയങ്ങള്‍ പിന്തുടരുന്ന ബിജെപിക്കെതിരെ മതേതര ബദല്‍ ഉണ്ടാക്കാന്‍ ഇടതുപക്ഷത്തിന് നിര്‍ണായകസ്ഥാനമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത്തുപക്ഷത്തിന് ആംആദ്മി പിന്തുണ പ്രഖ്യാപിച്ചത്.

ഇതിനു പിന്നാലെയാണ് ദില്ലിയില്‍ ആം ആദ്മിക്ക് സിപിഐ(എം) പിന്തുണ നല്‍കാന്‍ തീരുമാനം എടുത്തത്. പിന്തുണ ഔദ്യോഗികമായി പ്രഖാപിച്ച സിപിഐ(എം) ദില്ലിയിലെ ജനങ്ങള്‍ ആംആദ്മിക്ക് വോട്ട് നല്കണമെന്നും അഭ്യര്‍ത്ഥിച്ചു.

വര്‍ഗീയ ദ്രുവീകരണം നടത്തി ജനങ്ങളെ വിഭജിക്കകയും, രാജ്യ താല്‍പര്യങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപിയെ തോല്‍പ്പിക്കണമെന്നും, ദില്ലിയിലെ 7 സീറ്റുകളിലും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മിയെ ജയിപ്പിക്കേണമെന്നാണ് സിപിഐ(എം)ആവശ്യപ്പെടുന്നത്.

അതേസമയം ദില്ലിയില്‍ കോണ്ഗ്രസിന് ഒരു തരത്തിലുള്ള പിന്തുണയും നല്‍കന്നില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. ദില്ലിയില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്ഗ്രസിന് കഴിയില്ലെന്നും, ദില്ലിയില്‍ കോണ്ഗ്രസ് പൂര്‍ണപരാജയം ആണെന്നും സിപിഐ(എം) ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റേത് മൃതു ഹിന്തുത്വ സമീപനമാണെന്നും, വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനര്‍ഥിയാക്കിയത്തിലൂടെ ഇടത്തുപക്ഷത്തിനെതിരെയാണ് കോണ്ഗ്രസ് എന്നും വ്യക്തമാക്കിയതാണെന്നും സിപിഐ(എം) വ്യക്തമാക്കി. ദില്ലിയില്‍ ഇത്തവണ 7 സീറ്റുകളിലും ബിജെപി തോല്‍കുമെന്നും പാര്‍ട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News