തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം: നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

ദില്ലി:തെരഞ്കെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിൽ നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ നൽകിയ ഹര്‍ജി ഇന്ന്.

കേസ് പരിഗണിച്ച് കോടതി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനകൾ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ഇക്കാര്യം ഇന്ന് കമ്മീഷൻ കോടതിയെ അറിയിക്കും.

പെരുമാറ്റ ചട്ടലംഘനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി ഇതുവരെ എടുത്തിട്ടുളള നിലപാട്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. കോണ്‍ഗ്രസ് എംപി സുസ്മിതാ ദേവാണ് ഹർജി നൽകിയത്. പുൽവാമയിൽ മരിച്ച സൈനികരുടെ പേരിൽ കന്നിവോട്ടർമാർ വോട്ട് ചെയ്യണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News