ദുബായിലേക്ക് കടത്താൻ ശ്രമിച്ച എട്ട് കിലോ കശ്മീരി കുങ്കുമപ്പൊടിയുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍

എട്ട് കിലോഗ്രാം കാശ്മീരി കുങ്കുമ പൊടി ദുബായിലേക്ക് കടത്താൻ ശ്രമിക്കവെ കാസർകോഡ് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ.

അന്താരാഷ്ട വിപണിയിൽ ഇതിന്അരക്കോടിയിലധികം രൂപ വിലവരും. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാൾ. പിടികൂടിയ കുങ്കമപ്പൊടി വിദഗ്ദ്ധ പരിശോധനക്കായി സ്പൈസസ് ബോർഡിന്റെ ലാബിലേക്ക് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News