അത് യതിയുടെ കാല്‍പ്പാടല്ല; കരടിയുടേത്; സേനയുടെ വാദം നിഷേധിച്ച് നേപ്പാള്‍

ദില്ലി: നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിന് സമീപം ഹിമമനുഷ്യന്റെ കാല്‍പ്പാട് കണ്ടെത്തിയെന്ന ഇന്ത്യന്‍ സേനയുടെ വാദത്തെ നിഷേധിച്ച് നേപ്പാള്‍ ഉന്നത ഉദ്യോഗസ്ഥര്‍.

കാല്‍പ്പാടുകള്‍ ഹിമമനുഷ്യന്റേതല്ല കരടിയുടേതാണെന്നാണ് നേപ്പാള്‍ ആര്‍മി ഉദ്യോഗസ്ഥ വിഭാഗം അറിയിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച നേപ്പാള്‍ ആര്‍മി ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം ഉള്‍പ്പടെ വാര്‍ത്ത പുറത്തുവിട്ടത്.

ഏപ്രില്‍ 29നു ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ സേന ഈ വിവരം പുറത്തുവിട്ടത്. മഞ്ഞില്‍ പതിഞ്ഞ 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടിന്റെ ചിത്രവും ഇതോടൊപ്പം ട്വിറ്ററില്‍ നല്‍കി. ഏപ്രില്‍ ഒമ്പതിന് സൈന്യത്തിന്റെ പര്‍വതാരോഹക സംഘമാണ് ഈ കാല്‍പ്പാട് കണ്ടതെന്നും ട്വിറ്ററില്‍ പറയുന്നു.

‘ആര്‍ക്കും ഇതുവരെ പിടികൊടുക്കാത്ത ഹിമമനുഷ്യനെ’ മക്കാലുബാരുണ്‍ നാഷനല്‍ പാര്‍ക്കിനു സമീപം മാത്രമാണ് മുന്‍പ് കണ്ടിട്ടുള്ളതെന്നും ഇതില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം കാല്‍പ്പാടുകള്‍ സാധാരണായായി അവിടെ കാണാറുള്ളതാണെന്നാണ് നേപ്പാള്‍ അധികൃതര്‍ നല്‍കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News