റിമി ടോമി വിവാഹമോചിതയാകുന്നു

പ്രശസ്ത ഗായികയും അവതാരകയുമായ റിമി ടോമി വിവാഹമോചനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

എറണാകുളം കുടുംബകോടതിയില്‍ കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ് ഇരുവരും രഹസ്യമായി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. പരസ്പര സമ്മതത്തോടെയാണ് ഹര്‍ജി.

കുടുംബകോടതിയില്‍ ഇരുവരും ഹര്‍ജി നല്‍കിയത് മാധ്യമങ്ങള്‍ പോലും അറിഞ്ഞിരുന്നില്ല.
സിനിമാഭിനയ രംഗത്ത് സജീവമാകുന്നതിനോട് റോയ്‌സിന് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2008 ലായിരുന്നു റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. ചെറുപ്പം മുതല്‍ സംഗീത ലോകത്ത് സജീവമായ റിമി മീശ മാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിലൂടെയാണ് മലയാള സിനിമയില്‍ ഇടം നേടിയത്.

തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

അന്ന് റിമിയെ ഏറെ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവായിരുന്നെങ്കിലും പിന്നീട് മറ്റുചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നും റിമി നേരത്തെ പറഞ്ഞിരുന്നു. റിമി വിവാഹ മോചനത്തിലേക്ക് എന്ന വാര്‍ത്ത ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News