ഫോനി ഒഡിഷ തീരത്തേക്ക്; അതീവജാഗ്രാ നിര്‍ദേശം; എട്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്തിന് 450 കിലോമീറ്റര്‍ അകലെ എത്തി. നാളെ ഒഡിഷ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതീവജാഗ്രാ നിര്‍ദേശമാണ് ഒഡിഷ, ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നല്‍കിയിരിക്കുന്നത്. എട്ട് ലക്ഷത്തോളം ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് നാളെ ഒഡിഷ തീരം തൊടുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിച്ചേക്കാവുന്ന ചുഴലിക്കാറ്റ് ഒഢീഷയിലെ 11 ജില്ലകളില്‍ കനത്ത നാശം വിതച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

81 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 8 ലക്ഷം ആള്‍ക്കാരെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയും നല്‍കിയിട്ടുണ്ട്.

നാവികസേന, ഇന്ത്യന്‍ വ്യോമ സേന, തീരസംരഗക്ഷണ സേന എന്നിവയെവല്ലാം ഏതു അടിയന്തരസാഹചര്യവും നേരിടാന്‍ സജ്ജരായിക്കഴിഞ്ഞു. വിശാഖപട്ടണത്തും, ചെന്നൈയിലുമായി ദുരന്തനിവാരണ സേനയുടെ 8 ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

വിശാഖപട്ടണത്തും ചെന്നൈയിലുമായി നാവികസേനയുടെ ഓരോ കപ്പലുകളും, ഹെലികോപ്പ്റ്ററുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും ് കോസ്റ്റ് ഗാര്‍ഡ് ഈസ്റ്റ് ഐജി അറിയിച്ചു.

ഒഢീഷയ്ക്ക് പുറമേ ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍ തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ തെക്കുപിടഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ശ്രീലങ്കന്‍ തീരത്തും, തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, ഒഢീഷ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്നും കര്‍ഷന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ആവശ്യമായ മുന്‍കരുതലുകല്‍ സ്വീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശവും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News