മതം മാറ്റം മുഖ്യപ്രമേയമായ മലയാള ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു.

ചില സംഘടനകളുടെ ആവശ്യപ്രകാരമാണ് കുഞ്ഞിരാമന്റെ കുപ്പായം എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചത്.

തെരഞ്ഞൈടുപ്പ് ഫലത്തിന് ശേഷമായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്ന് സംവിധായകന്‍ സിദ്ദീഖ് ചേന്ദമംഗലൂര്‍ അറിയിച്ചു.

മതം മാറ്റവും പ്രണയവും തമ്മില്‍ എന്താണ് ബന്ധം എന്ന ടാഗ് ലൈനോടെയാണ് കുഞ്ഞിരാമന്റെ കുപ്പായം തിയ്യറ്ററില്‍ എത്തുന്നത്.

ഒരു മതത്തെയും ഇകഴ്ത്താനൊ പുകഴ്ത്താനൊ ഈ സിനിമകൊണ്ട് ഉദ്ദേശിച്ചിട്ടില്ലെന്ന് സംവിധായകന്‍ സിദ്ദീഖ് ചേന്ദമംഗലൂര്‍ പറഞ്ഞു.

പക്ഷേ ചിത്രത്തിന്റെ ടീസര്‍ മാത്രം കണ്ട് എതിര്‍പ്പുമായി ചിലര്‍ രംഗത്തെത്തി.അവര്‍ക്കെതിരെ പരാതിയൊന്നുമില്ല.

മെയ് 3 ന് കേരളത്തിലും തമിഴ്‌നാട്ടിലും ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ചില സംഘടനകളുടെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സിദ്ദീഖ് ചേന്ദമംഗലൂര്‍ പറഞ്ഞു.

സിനിമ ലോകം ഇതുവരെ ചര്‍ച്ചചെയ്യാത്ത കഥയെന്നാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.
തലൈവാസല്‍ വിജയ്,സജിത മഠത്തില്‍,മേജര്‍ രവി,ശ്രീരാമന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.