നടിയെ തട്ടികൊണ്ട് പോയ കേസില്‍ മെമ്മറി സ്റ്റിക് കേസിന്റെ ഭാഗം ആയ രേഖയാണോ തൊണ്ടിമുതല്‍ ആണോ എന്ന് സുപ്രീം കോടതി

നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി സ്റ്റിക് കേസിന്റെ ഭാഗം ആയ രേഖയാണോ തൊണ്ടിമുതല്‍ ആണോ എന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം.

നാളെ തീരുമാനം അറിയിക്കാം എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തൊണ്ടി മുതല്‍ ആണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ല എന്നും കേസിന്റെ ഭാഗം ആയ രേഖയാണെങ്കില്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനം എടുക്കും എന്ന് കോടതി.

അതിനാല്‍ ആലോചിച്ച് തീരുമാനം അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here