ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മുസ്ലിം ലീഗിലും യു ഡി എഫിലും പൊട്ടിത്തെറി.
യു ഡി എഫ് നേതാക്കളുടെ നിലപാടിനെതിരെ പുതിയങ്ങാടിയിലെ ലീഗ് പ്രവര്‍ത്തകര്‍ കൂട്ട രാജി ഭീഷണി മുഴക്കി.
കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ലീഗ് പ്രവര്‍ത്തകരെ ബലി കൊടുത്തുവെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.അനുനയിപ്പിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ യു ഡി എഫ് പ്രവര്‍ത്തകരുടെ രഹസ്യ യോഗം വിളിച്ചു.രഹസ്യ യോഗത്തിന്റെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.
കണ്ണൂര്‍ കാസറഗോഡ് ജില്ലകളില്‍ ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ള വോട്ട് ചെയ്യുന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നത് യു ഡി എഫിലും ലീഗിലും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.നേതൃത്വത്തിന്റെ അറിവോടെയാണ് കള്ള വോട്ട് ചെയ്തതെങ്കിലും പിടിക്കപ്പെട്ടത്തിന് പിന്നാലെ ഒറ്റപ്പെടുത്തുന്നു എന്നാണ് പുതിയങ്ങാടിയിലെ ലീഗ് പ്രവര്‍ത്തകരുടെ പരാതി.
കള്ള വോട്ട് വിവാദത്തില്‍ യു ഡി എഫ് കൂടുത്തരവടുത്താം ഏറ്റെടുക്കാതെ ലീഗിനെ മാത്രം പ്രതി സ്ഥാനത്ത് നിര്‍ത്തുന്നതില്‍ ലീഗിലെ ഒരു വിഭാഗം കടുത്ത അമര്‍ഷം യു ഡി എഫ് നേതാക്കളെ അറിയിച്ചു.
ഇതിനെ തുടര്‍ന്നാണ് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രഹസ്യ യോഗം വിളിച്ചത് കേസ് നടത്താന്‍ ഉള്‍പ്പെടെ എല്ലാ സഹായവും നല്‍കുമെന്ന് ഉണ്ണിത്താന്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അടിയന്തിര യോഗം ചേര്‍ന്നു.കള്ള വോട്ട് ആരോപണം നേരിടുന്ന ലീഗ് പ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് ലീഗ് നേതാക്കള്‍ ഉറപ്പ് നല്‍കി
ജില്ലയിലെ യു ഡി എഫ് നേതൃയോഗം അടിയന്തിരമായി ചേരാനും തീരുമാനിച്ചു.പ്രതികരണങ്ങളില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ മിതത്വം പാലിക്കണമെന്നും ലീഗിനെ മാത്രം പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ പ്രതികരണം നടത്തരുതെന്നും ലീഗ് നേതാക്കള്‍ കെ സുധാകരനെ വിളിച്ച് ആവശ്യപ്പെട്ടു.
ലീഗ് നേതൃത്വടിത്തിന്റെ ആവശ്യപ്രകാരമാണ് കാസറഗോഡ് ഡി സി സി പ്രസിഡന്റ് തന്നെ കള്ളവോട്ട് ആരോപണ വിധേയനയായ്എ ആഷിക്കിനൊപ്പം മൊഴി നല്കാന്‍ കലക്ട്രേറ്റില്‍ എത്തിയത് .

Get real time update about this post categories directly on your device, subscribe now.